BJP: ബിജെപിയിൽ ചേരാൻ കോടികളുടെ വാ​ഗ്ദാനം; വെളിപ്പെടുത്തലുമായി എഎപി നേതാക്കൾ

ആം ആദ്മി പാർട്ടി(AAP) വിട്ട് ബിജെപി(BJP)യിൽ ചേരാൻ കോടികൾ വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി മുതിർന്ന നേതാക്കൾ രം​ഗത്ത്. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍ സിബിഐ(CBI) കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ഉണ്ടായതെന്ന് നേതാക്കൾ പറയുന്നു.

എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരുടെയടുത്താണ് നേതാക്കള്‍ ബന്ധപ്പെട്ടത്. ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടിയും മറ്റ് എംഎല്‍എമാരെ കൂട്ടിയാല്‍ 25 കോടിയും വാഗ്ദാനം ചെയ്‌തെന്ന് പാർട്ടി വക്താവ് സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News