
ബിജെപി(BJP) നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ(Sonali Phogat) മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന്റെ തലേ ദിവസം വിളിച്ച് സംസാരിച്ചിരുന്നുവെന്നും ചില ഗൂഢാലോചനകള്‍ തനിക്കെതിരെ നടക്കുന്നുണ്ടെും സോണാലി പറഞ്ഞതായി സഹോദരി വെളിപ്പെടുത്തി.’ചില അസ്വസ്ഥത അനുഭവപ്പെടുന്നതായി അവള്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ എന്തോ ഗൂഢാലോചന നടക്കുന്നതുപോലെ, എന്തോ ശരിയല്ലെന്ന് അവള്‍ക്ക് തോന്നിയിരുന്നു. അടുത്ത ദിവസം അറിയുന്നത് അവള്‍ ഇല്ലെന്ന വാര്‍ത്തയാണ്,’ സഹോദരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘എന്റെ സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകില്ല. അവള്‍ നല്ല ആരോഗ്യവതിയായിരുന്നു. സിബിഐയെക്കൊണ്ട് ശരിയായ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സോണാലിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു’, സഹോദരി പ്രതികരിച്ചു. ഫോണ്‍ കോള്‍ കട്ട് ചെയ്ത ശേഷം തിരികെ വിളിച്ചപ്പോള്‍ കോള്‍ എടുത്തില്ലെന്നും പിന്നീട് മരണ വാര്‍ത്തയാണ് അറിഞ്ഞതെന്നും സഹോദരി പറഞ്ഞു.തിങ്കളാഴ്ച രാത്രിയാണ് സോണാലി മരണപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയ സോണാലി അവിടെ വച്ചാണ് മരണപ്പെടുന്നത്.
ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വടക്കന്‍ഗോവയിലെ അന്‍ജുണയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡിജിപി ജസ്പാല്‍ സിങ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും ഡിജിപി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here