സ്കൂളിൽ റിവോൾവറുമായി എത്തിയ ഹെഡ്മാസ്റ്റർ വിരട്ടി, ഭയന്ന് വീണ അധ്യാപകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ കന്നൗജിലെ പ്രൈമറി സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ സഹ അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രധാനാധ്യാപകൻ അപ്രതീക്ഷിതമായി തോക്കെടുത്തപ്പോൾ തന്നെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിലെത്തിക്കേണ്ടി വന്നെന്നും അധ്യാപകൻ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകൻ മെഡിക്കൽ അവധിയായ സമയത്ത് പ്രധാനാധ്യാപകൻ ഹാജരായില്ല എന്ന് രേഖപ്പെടുത്തിയതാണ് തർക്കത്തിന് തുടക്കം.

സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിടുമെന്നും മേഖലയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴിലുള്ള ഷാജഹാൻപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.

തിങ്കളാഴ്‌ച, പ്രധാനാധ്യാപകൻ ആശിഷ് രാജ്പുത്തും അസിസ്റ്റന്റ് ടീച്ചർ വിഷ്ണു ചതുർവേദിയും തമ്മിൽ തർക്കമുണ്ടായി. അദ്ദേഹം മെഡിക്കൽ അവധിയിലായിരുന്നിട്ടും ഹാജരാകാത്തതായി അടയാളപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണം. തുടർന്ന് പ്രധാനാധ്യാപകൻ തോക്കെടുത്തു. ഇതുകണ്ട് ഭയന്ന അധ്യാപകന്റെ ആരോ​ഗ്യ നില വഷളായി. സ്‌കൂളിലെ മറ്റ് അധ്യാപകരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയിൽ
കൃത്യമായി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News