IDSFFK: 109 വനിതാ സംവിധായകര്‍, മൊബൈല്‍ സിനിമകളെല്ലാം ഒരുക്കിയത് സ്ത്രീകള്‍

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍(IDSFFK) ഇക്കുറി പ്രദര്‍ശനത്തിന് എത്തുന്നത് 109 വനിതാ സംവിധായകരുടെ ചിത്രങ്ങള്‍. 12 വിഭാഗങ്ങളിലായി 262 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയിലെ ഐ ടെയില്‍സ് വിഭാഗത്തിലെ മുഴുവന്‍ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. ഐ ഫോണില്‍ ചിത്രീകരിച്ച സിനിമകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര കഥേതര വിഭാഗത്തില്‍ 17 ചിത്രങ്ങളും ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ 12 ചിത്രങ്ങളും മത്സര വിഭാഗത്തിലെ ലഘു കഥാചിത്രങ്ങളില്‍ നാലു ചിത്രങ്ങളും രാജ്യാന്തര ലഘു കഥാചിത്രങ്ങളില്‍ ഏഴു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്.

ഇത്തവണത്തെ ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരം നേടിയ പ്രമുഖ ഡോക്യുമെന്ററി സംവിധായിക റീന മോഹന്‍, ദേശീയ പുരസ്‌കാര ജേതാവായ ദിവ്യ കോവാസ്ജി, എം സേതുലക്ഷ്മി, സുധാ പത്മജ ഫ്രാന്‍സിസ്, അഞ്ജലി മോണ്ടെയ്‌റൊ, പൂജ ശ്യാം പ്രഭാത്, മീരാ കൃഷ്ണന്‍, മധുമിത വേണുഗോപാല്‍, ജി. സുകന്യ, സവിതാ സിംഗ്, മേഘ ജെ. ഷെട്ടി, ദിവ്യാ ജെസ്സി തുടങ്ങിയവരുടെ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തും. റീന മോഹന്റെ കലാഭായി, സ്‌കിന്‍ ഡീപ്, ഓണ്‍ ആന്‍ എക്‌സ്പ്രസ്സ് ഹൈവേ തുടങ്ങി എട്ടു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

സോണാലി ബിസ്വാസിന്റെ എ റെയര്‍ ഗിഫ്റ്റ്, രാധികാ മൂര്‍ത്തിയുടെ ഹൌ വാസ് ദി ഡേറ്റ്? , കരുണ വിശ്വനാഥന്റെ കുക്ബി, നിശ്ചല്‍ ശര്‍മയുടെ റിമി എന്നീ ചിത്രങ്ങള്‍ ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലും പായല്‍ കപാഡിയയുടെ എ നൈറ്റ് ഓഫ് നോയിങ് നത്തിങ്, മിറിയം ചാണ്ടി മേനാച്ചേരിയുടെ ഫ്രം ദി ഷാഡോസ് മിസ്സിംഗ് ഗേള്‍സ്, റിബാന ലിസ് ജോണിന്റെ ലേഡീസ് ഒണ്‍ലി, ഗീതികാ നരംഗ് അബ്ബാസിയുടെ എ.കെ.എ എന്നിവ ലോങ്ങ് ഡോക്യൂമെന്ററി മത്സര വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ദിവ്യ കോവാസ്ജിയുടെ ദി ഷോ മസ്റ്റ് ഗോ ഓണും സൂചി പ്രസാദിന്റെ ദി ലിറ്റില്‍ ബുക്ക് ഓഫ് ദി ലിറ്റില്‍ മാനുമാണ് ലോങ്ങ് ഫോക്കസ് ഡോക്യുമെന്ററി വിഭാഗത്തിലെ വനിതാ ചിത്രങ്ങള്‍. രാധാ ഇന്ദു റാണയുടെ മ്യുസിക്കല്‍ വീഡിയോ ധൂപ്- ദി മ്യൂസിക് വീഡിയോ, അനിമേഷന്‍ ചിത്രമായ പദ്മശ്രീ മുരളിയുടെ മഞ്ചാടിക്കാലം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും.

മീരാ കൃഷ്ണന്റെ 44, മധുര ദലിംഖറിന്റെ മറാത്തി ചിത്രം ദീദി, മെഹക് ജമാലിന്റെ ബാഡ് എഗ്ഗ്, പുലാവാ കാംഖറിന്റെ ഫിഷ് തുടങ്ങിയ ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കാമ്പസ് ഫിലിംസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ടേണ്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ശാരിക പി പ്രസാദാണ്. രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News