വീണാ ജോര്‍ജിന് എതിരായ തെരെഞ്ഞെടുപ്പ് ഹര്‍ജി തള്ളി

ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. എതിര്‍ സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആര്‍. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹര്‍ജി നല്‍കിയത്.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ ഭര്‍ത്താവിന്റെ ബാങ്ക് വിവരം പത്രികയില്‍ നിന്ന് മറച്ചുവെച്ചെന്നായിരുന്നു ആരോപണം. ഇതിനുപുറമെ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തോഡോക്‌സ് സിറിയന്‍ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നേരത്തെ വസ്തുതകള്‍ പരിശോധിച്ച് ഹൈക്കോടതി തള്ളിയ വിധിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News