ഫേസ്ബുക്കിന് ഇത് എന്തുപറ്റി ?

സെലിബ്രിറ്റികളുടെ വാളിൽ മറ്റുള്ളവർ പോസ്റ്റു ചെയ്യുന്ന പോസ്റ്റുകൾ തങ്ങളുടെ ഫീഡിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ. നിരവധി പേരാണ് ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്സ്ബുക്ക് ഫീഡ് തുറക്കുന്നവർക്ക് ഇപ്പോൾ കാണാൻ കഴിയുന്നത് തങ്ങൾ ഫോളോ ചെയ്യുന്ന സെലബ്രിറ്റികളുടെ വാളിൽ വന്നടിയുന്ന മറ്റുള്ളവരുടെ പോസ്റ്റുകളാണ്. മറ്റൊരു പോസ്റ്റും കാണാൻ സാധിക്കാത്ത രീതിയിലാണ് ഇപ്പോൾ ഫെയ്സ്ബുക്ക് ഫീഡുള്ളത്.

ടീറ്ററിൽ നിരവധി പേരാണ് ഫെയ്സ്ബുക്കിൻ്റെ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുന്നത്. “ഫെയ്സ്ബുക്ക് താങ്കൾ ഓക്കെ ആണോ” എന്ന തരത്തിൽ രസകരമായ ട്വീറ്റുകളും ഇക്കുട്ടത്തിലുണ്ട്. പോസ്റ്റുകൾ എല്ലാവർക്കും കാണാൻ സാധിക്കുന്ന ഈ സാഹചര്യം മുതലെടുത്ത് പരസ്യങ്ങൾ നൽകുന്നവരും, ജോലി അന്വേഷിക്കുന്നവരുമുണ്ട്.

മറ്റുള്ളവരുടെ പോസ്റ്റുകൾ ഹൈഡ് ചെയ്തിരുന്ന ആൽഗോരിതത്തിൽ വന്ന പിഴവാണ് പ്രശ്നത്തിനു പിന്നിലെന്നാണ് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് ഫീഡിനെ സാധാരണനിലയിലാക്കാൻ ശ്രമിക്കുകയാണെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like