കോണ്ഗ്രസില്‍ തീരുമാനങ്ങള്‍ വ്യക്തി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍; കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ രാജിവച്ചു

പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.കോണ്ഗ്രസില്‍ തീരുമാനങ്ങള്‍ വ്യക്തി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്നുവെന്ന് ഷര്‍ഗില്‍ രാജി കത്തില്‍ പറയുന്നു.യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പാര്‍ട്ടി ശ്രമിക്കുന്നില്ലെന്നും ഷെര്‍ഗില്‍ കുറ്റപ്പെടുത്തി.രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു.പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ തീരുമാനങ്ങളും ,യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തേ രാജിവച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News