Facebook: ‘ഫെയ്‌സ്ബുക്ക്, താങ്കള്‍ ഓക്കെ ആണോ?’: ചോദ്യവുമായി FB യൂസേഴ്‌സ്

സെലിബ്രിറ്റികളുടെ വാളില്‍ മറ്റുള്ളവര്‍ പോസ്റ്റു ചെയ്യുന്ന പോസ്റ്റുകള്‍ തങ്ങളുടെ ഫീഡില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍(Facebook users). നിരവധി പേരാണ് ഇതു സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഫീഡ് തുറക്കുന്നവര്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നത് തങ്ങള്‍ ഫോളോ ചെയ്യുന്ന സെലബ്രിറ്റികളുടെ വാളില്‍ വന്നടിയുന്ന മറ്റുള്ളവരുടെ പോസ്റ്റുകളാണ്. മറ്റൊരു പോസ്റ്റും കാണാന്‍ സാധിക്കാത്ത രീതിയിലാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ഫീഡുള്ളത്.

ടീറ്ററില്‍(tweet) നിരവധി പേരാണ് ഫെയ്‌സ്ബുക്കിന്റെ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുന്നത്. ‘ഫെയ്‌സ്ബുക്ക് താങ്കള്‍ ഓക്കെ ആണോ’ എന്ന തരത്തില്‍ രസകരമായ ട്വീറ്റുകളും ഇക്കുട്ടത്തിലുണ്ട്. പോസ്റ്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന ഈ സാഹചര്യം മുതലെടുത്ത് പരസ്യങ്ങള്‍ നല്‍കുന്നവരും, ജോലി അന്വേഷിക്കുന്നവരുമുണ്ട്.

മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഹൈഡ് ചെയ്തിരുന്ന ആല്‍ഗോരിതത്തില്‍ വന്ന പിഴവാണ് പ്രശ്‌നത്തിനു പിന്നിലെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്ക് ഫീഡിനെ സാധാരണനിലയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News