Online Payment: ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താറുണ്ടോ? ഇവ ശ്രദ്ധിയ്ക്കാതെ പോകല്ലേ..

എന്തിനും ഏതിനും ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകളാണ്(Online payment). ഏറെ ഈസിയും സെയ്ഫുമാണെങ്കിലും ഇവയുടെ ഡീമെറിറ്റ്സ് കൂടെ നാം അറിഞ്ഞിരിയ്ക്കേണ്ടതുണ്ട്. എടിഎം കാര്‍ഡ്(ATM Card) വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെങ്കില്‍ മൊബൈലില്‍ ലഭിക്കുന്ന OTP കൂടി നല്‍കണം എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നിട്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈലില്‍ OTP വരാതെ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന പരാതികള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്.

ഇന്ത്യയില്‍ 2000 രൂപയില്‍ കൂടുതലുള്ള എല്ലാ ‘കാര്‍ഡ് നോട്ട് പ്രെസെന്റ്’ ഇടപാടുകള്‍ക്കും അഡീഷണല്‍ ഓതന്റിക്കേഷന്‍ ഫാക്ടര്‍ (AFA) ആയി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ OTP നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടായിരത്തിന് താഴെയുള്ള ഇടപാടുകളില്‍ ഇത് ഓപ്ഷണലാണ്. RBI യുടെ നിബന്ധന ഉള്ളതിനാല്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനങ്ങളും OTP സംവിധാനം ഉപയോഗിക്കാന്‍ ബാധ്യസ്ഥരാണ്.

അതേസമയം എല്ലാ രാജ്യങ്ങളിലും ഇത്തരത്തില്‍ OTP സംവിധാനം നിര്‍ബന്ധമല്ല. കേവലം കാര്‍ഡ് നമ്പര്‍, എകസ്പയറി ഡേറ്റ്, CVV നമ്പര്‍ എന്നിവ ഉണ്ടെങ്കില്‍ പല വിദേശ പെയ്‌മെന്റ് ഗേറ്റ് വേകളും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താം. നമ്മുടെ കാര്‍ഡ് വിവരങ്ങള്‍ ഏതെങ്കിലും ഫിഷിങ് സൈറ്റ് വഴിയോ പോസ് മെഷീനിലെയോ എടിഎം മെഷീനിലെയോ സ്‌കിമ്മര്‍ വഴിയോ മറ്റേതെങ്കിലും മാര്‍ഗത്തിലോ നഷ്ടപ്പെട്ടുപോയാല്‍, ഈ കാര്‍ഡ് വിവരങ്ങള്‍ വിദേശ പേയ്‌മെന്റ് ഗേറ്റ് വേകള്‍ വഴി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

– ഉപയോഗിക്കുന്ന സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കുക. വ്യാജസൈറ്റുകള്‍ തിരിച്ചറിയുക.

– കടകളിലും മറ്റും നമ്മുടെ കണ്മുമ്പില്‍ വെച്ച് മാത്രം കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കുക.

– സൈറ്റ് വിവരങ്ങള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി ആക്സസ് ചെയ്യാതെ മുഴുവന്‍ സൈറ്റ് അഡ്രസ്സും നേരിട്ട് ടൈപ്പ് ചെയ്യാന്‍ ശ്രദ്ധിക്കുക.

– പറ്റുമെങ്കില്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മാത്രമായി പ്രത്യേകം അക്കൗണ്ട് ഉപയോഗിക്കുക.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെയെങ്കിലും തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാം. അതുവഴി, ഓണ്‍ലൈന്‍ ലോകത്ത് നമുക്ക് secured ആയി ജീവിയ്ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News