സര്‍വകലാശാല നിയമഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ടറ്റ് കമ്മിറ്റിക്കു വിട്ടു. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായ ബില്ലിന് നിയമസാധുതയുണ്ടാകില്ലെന്ന പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി. ചാന്‍സലറുടെ വിവേചനാധികാരം കുറയില്ലെന്നും ഭരണഘടന വിരുദ്ധമല്ലെന്നും ബില്‍ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സഭയില്‍ വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍മാരൈ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് പ്രധാന നിയമഭേദഗതി. വൈസ് ചാന്‍സിലര്‍ നിയമനം കുറ്റമറ്റതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.വൈസ് ചാന്‍സലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന് 65 ആക്കാനും ബില്‍ നിര്‍ദേശിക്കുന്നു. ചാന്‍സലറുടെ അധികാരം പരിമിതിപ്പെടില്ലെന്നും യുജിസി ചട്ടം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി സഭയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍വകലാശാലകള്‍ യുജിസി ചട്ടം അനുസരിക്കണമെന്നും നിര്‍ബന്ധമില്ലെന്നും മാര്‍ദഗ നിര്‍ദേശക സ്വഭാവം മാത്രമേയുള്ളൂവെന്നും നിയമമന്ത്രി പി.രാജീവും സഭയില്‍ വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും നേരത്തേ ചാന്‍സലറുടെ അധികാരം ഇല്ലാതാക്കിയെന്നും കെടി ജലീലും പറഞ്ഞു

സബജ്ക്റ്റ് കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കു ശേഷം ബില്‍ തിങ്കളാഴ്ച വീണ്ടും സഭയില്‍ വരും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ ബില്‍ നിയമസഭയില്‍ പാസാകും. അതേസമയം ഗവര്‍ണര്‍ ഒപ്പിട്ടാലെ നിയമമാകു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel