Mohanlal: അമ്മ വഴക്ക് പറഞ്ഞിട്ടുണ്ടോ? ഉത്തരവുമായി ലാലേട്ടൻ

സിനിമാതാരങ്ങളുടെ വിശേഷങ്ങളറിയാൻ ഏവർക്കും ഇഷ്ടമാണ്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ലാലേട്ടൻ കൈരളി ടിവി(kairali tv)ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ്. അമ്മയ്‌ക്കൊപ്പമുള്ള ഓണാഘോഷത്തെപ്പറ്റിയാണ് ലാലേട്ടൻ പറയുന്നത്.

Mohanlal's 60th birthday celebration without his Mother and Daughter! - News Portal

അമ്മയ്‌ക്കൊപ്പം ചെലവഴിക്കാനൊരു സമയം കണ്ടെത്തണമെന്നും സമയമില്ലായെന്നു പറയുന്നത് മോശം കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഓർമകളിൽ താങ്ങി നിൽക്കുന്ന ഒരോണക്കാലത്തെപ്പറ്റി പറയാമോയെന്ന ചോദ്യത്തിന്,

”എന്റെ ആദ്യ സിനിമയിലെ ഓണമാണെനിക്ക് സ്‌പെഷ്യൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ചിത്രീകരണ സമയത്ത്‌ എനിക്കൊരു അപകടമുണ്ടായി. കാലൊക്കെ ഒടിഞ്ഞ് ആശുപത്രിയിലായി. അത്രേം നാളുകൾക്കിടയിലാദ്യമായാണ് ആശുപത്രിയിൽ വച്ചൊരു ഓണമുണ്ടായത്” എന്ന അദ്ദേഹം മറുപടി നൽകി.

I Am sad that I am Not Near My Mother,” Mohanlal Talks About Life During The Lockdown | Filmfare.com

മോഹന്‍ലാലിന്‍റെ വാക്കുകൾ

അമ്മയ്‌ക്കൊപ്പം ചെലവഴിക്കാനൊരു സമയം കണ്ടെത്തണം. സമയമില്ലായെന്നു പറയുന്നത് മോശം കാര്യമാണ്. എല്ലാ ഓണവും അമ്മയ്‌ക്കൊപ്പം ആഘോഷിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. എന്റെ പ്രൊഫഷനുമായി ‘അമ്മ വളരെയധികം ബ്ലെൻഡഡ്‌ ആണ്. അമ്മയ്ക്കെന്റെ തിരക്കുകളെപ്പറ്റിയറിയാം.

എന്റെ ആദ്യ സിനിമയിലെ ഓണമാണെനിക്ക് സ്‌പെഷ്യൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ചിത്രീകരണ സമയത്ത്‌ എനിക്കൊരു അപകടമുണ്ടായി. കാലൊക്കെ ഒടിഞ്ഞ് ആശുപത്രിയിലായി. അത്രേം നാളുകൾക്കിടയിലാദ്യമായാണ് ആശുപത്രിയിൽ വച്ചൊരു ഓണമുണ്ടായത്.

Mother's Day: Mohanlal shares a heartwarming message for his mom as he celebrates the special day | Malayalam Movie News - Times of India

ചിലപ്പോൾ ഷൂട്ടിങിനിടെയാണെങ്കിൽ അവിടുള്ളവർക്കൊപ്പമാകും എന്റെ ഓണം. വീട്ടുകാർക്കൊപ്പം ആഘോഷിക്കാനായില്ലല്ലോ എന്ന വിഷമമൊന്നും വരാറില്ല. നമുക്ക് എപ്പോഴും സന്തോഷമായിത്തന്നെ ഇരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here