Pineapple Jam: പൈനാപ്പിള്‍ ജാം വീട്ടില്‍ ഉണ്ടാക്കിയാലോ?

പൈനാപ്പിള്‍ ജാം(Pineapple Jam) ഇഷ്ടമല്ലാത്തതായി ആരുമില്ല. എന്നാല്‍, ഈ ജാം ഈസിയായി വീട്ടിലുണ്ടാക്കാമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഈസി ആന്റ് ടേസ്റ്റി പൈനാപ്പിള്‍ ജാം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പഞ്ചസാര – 3-4 റ്റീകപ്പ്
പൈനാപ്പിള്‍ എസ്സെന്‍സ്സ് -1 റ്റീസ്പൂണ്‍
നാരങ്ങ നീര് – 2 റ്റീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ ചെറുതായി അരിഞ്ഞ് മിക്‌സിയില്‍ അരച്ച് എടുക്കുക(വെള്ളം ചേര്‍ക്കരുത്). പാന്‍ അടുപ്പത് വച്ച് പൈനാപ്പിള്‍ അരച്ചത് ഒഴിച്ച് ചൂടാക്കി ,പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുത്ത് കൊണ്ട് ഇരിക്കുക.ചെറിയ ഫ്‌ലെയിമില്‍ വേണം ചെയ്യാന്‍.

കുറച്ച് കഴിയുമ്പോള്‍ പഞ്ചസാര അലിയാന്‍ തുടങ്ങും.ഏകദെശം15- 20 മിനുറ്റ് കഴിയുമ്പോള്‍ പഞ്ചസാര ഒക്കെ നന്നായി അലിഞ്ഞ് ജാം പരുവം ആകാന്‍ തുടങ്ങും. ആ സമയതത്ത് എസ്സെന്‍സ്സ്,നാരങ്ങാനീരു ഇവ കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 2 മിനുട്ടിന്് ശെഷം തീ അണക്കാം.

ഒരു പാടു കട്ടി ആകും മുന്‍പെ തീ ഓഫ് ചെയ്യണം( കുറച്ച് വാട്ടെറി ആയിട്ട്) ,അല്ലെങ്കില്‍ ചൂടാറി കഴിയുമ്പോള്‍ കൂടുതല്‍ കട്ടി ആകും. ചൂടാറിയ ശേഷം വായു കടക്കാത്തെ കുപ്പിയിലാക്കി സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News