
പരാതിക്കാരിയെ കുറ്റാരോപിതൻ വിവാഹം കഴിച്ചതിനെ തുടർന്ന് പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി. 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 23കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 18 വയസ് തികഞ്ഞതിനു പിന്നാലെ 23കാരൻ പരാതിക്കാരിയെ വിവാഹം കഴിക്കുകയായിരുന്നു. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപ്പാക്കി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷൻ ഇനി മുതല്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ഓണ്‍ലൈനായി ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യണം. അപേക്ഷ പ്രക്രിയ കൂടുതല്‍ എളുപ്പത്തില്‍ ആകാനും ഉദ്യോഗാര്‍ഥികളുടെ സമയം ലാഭിക്കാനും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കിയതിലൂടെ സാധ്യമാവുമെന്ന് യുപിഎസ്‌സി അധികൃതര്‍ വ്യക്തമാക്കി.
ഇരുപത്തിനാല് ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കുന്നതിന് അനുമതി നൽകുന്നതിൽ വിവാഹിതയെന്നോ അവിവാഹിതയെന്നോവ്യത്യാസമില്ലാത്ത വിധത്തിൽ ഗർഭഛിദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഹർജി വിധി പറയാൻ മാറ്റി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് ഉയരുന്നതായി റിപ്പോർട്ട്. ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 99 ഡോളറാണ് ഇന്നത്തെ വില. നാല് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തുന്നത്.
ജിഎസ്ടി സംസ്ഥാനത്തിന് തന്നെ ലഭിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ ഒഴിവാക്കണമെന്ന് ബിഹാര്‍ വ്യവസായ മന്ത്രി സമീര്‍ മഹാസേത്. ഹാജിപൂരിൽ ഒരു വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക, അതിനായി വയറുവേദനയാണെന്ന് പറയാമെന്നും മന്ത്രി ഉപദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here