Shajahan | ഷാജഹാന്റെ കുടുംബത്തിന് കൈത്താങ്ങായി CPIM

പാലക്കാട് മരുതറോഡ് ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ ഷാജഹാന്റെ അനാഥമായ കുടുംബത്തെ സഹായിയ്ക്കാൻ സിപിഐഎം. പ്രായമായ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാജഹാന്റെ കുടുംബം.

സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനുള്ള തയാറെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് RSS ക്രിമിനലുകൾ ഷാജഹാനെ വെട്ടി വീഴ്ത്തിയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജഹാൻ. സിപിഐഎമ്മിന്റെ മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നംകാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഷാജഹാൻ. ഡ്രൈവറായി തൊഴിലെടുത്തായിരുന്നു ഉപജീവനം. അനാഥമായ കുടുംബത്തെ സഹായിയ്ക്കാനൊരുങ്ങുകയാണ് സിപിഐഎം. 26,27,28 തിയ്യതികളിൽ ഇതിനായി തുക സമാഹരിയ്ക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു

ഇതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചന്ദ്രനഗർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. കുടുംബത്തിന്റെ ബാധ്യതകൾ പരിഹരിയ്ക്കുകയും മക്കളുടെ പഠനവും ഭാവിയും സുരക്ഷിതമാക്കുകയുമാണ് ലക്ഷ്യം. നാട്ടുകാരുടെ വിഷമങ്ങളിൽ ഒപ്പമുണ്ടാവുകയും ആവശ്യങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്തിരുന്ന ഷാജഹാന്റെ കുടുംബം നിരാലംബരായിയ്ക്കില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News