Ashok Gehlot | രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനായേക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അശോക് ഗെഹ്ലോട്ട് നടത്തി കൂടിക്കാഴ്ചയിലാണ് അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപെട്ടന്നാണ് സൂചന. അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ.

ഇതേ നിലപാടാണ് G23 ക്കും ഉള്ളത്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പേര് സജീവ ചർച്ചയാകുന്നത്. ഇതിലൂടെ കുടുംബാധിപത്യം എന്ന വിമർശനത്തിന്റെ മുന ഒടിക്കാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. അശോക് ഗെഹ്ലോട്ടിനെ ദില്ലിയിൽ എത്തിച്ച ശേഷം സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനും ആലോചനയുണ്ട് എന്നാണ് വിവരങ്ങൾ. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിയതി അംഗീകരിക്കാനുള്ള പ്രവർത്തക സമിതി യോഗം 28 ന് ചേരും. ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് പോകുന്നതിനാൽ ഓൺലൈനാണ് യോഗം.

സംസ്ഥാന കമ്മിറ്റികളിൽ നിന്നു ഹരിയാനയിൽ നിന്നും ഗുലാം നബി ആസാദും ആനന്ദ് ശർമയും രാജിവെച്ചിരുന്നു.സെപ്റ്റംബറിൽ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. പാർട്ടി തലപ്പത്തേക്ക് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പേരും പരിഗണനയിലുണ്ട്. ഭൂപീന്ദർ സിംഗ് ഹൂഡ യും രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News