Neeraj Chopra: മെഡല്‍ പോരാട്ടത്തിനൊരുങ്ങി ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ നീരജ് ചോപ്ര

കായികക്ഷമത വീണ്ടെടുത്ത ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്രയ്ക്ക് ലൊസാന്‍ ഡയമണ്ട് ലീഗിലെ മെഡല്‍ നേട്ടം അഭിമാന പ്രശ്‌നമാണ്.ഞായറാഴ്ച രാവിലെ മെഡല്‍ പോരാട്ടം നടക്കും.

പരുക്കിനെ തുടര്‍ന്നാണ് ജാവലിന്‍ത്രോയിലെ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറിയത്. കായികക്ഷമത വീണ്ടെടുത്ത രാജ്യത്തിന്റെ അഭിമാനതാരത്തിന്റെ മത്സര വേദി സ്വിറ്റ്‌സര്‍ലണ്ടിലെ ലൊസാന്‍ ആതിഥ്യമരുളുന്ന ഡയമണ്ട് ലീഗാണ്. വെള്ളിയാഴ്ച രാവിലെ 5:35 നാണ് നീരജിന്റെ യോഗ്യതാ മത്സരം ആരംഭിക്കുക. 16 പേരടങ്ങിയ എ ഗ്രൂപ്പിലാണ് നീരജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് ഗ്രൂപ്പുകളില്‍ നിന്നുമായി ആകെ 12 പേര്‍ ഞായറാഴ്ച രാവിലെ 7.05 ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടും. നീരജ് ചോപ്ര ഇത് രണ്ടാം തവണയാണ് സീനിയര്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്‍ ഗ്രനഡ യുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സാണ് ലൊസാന്‍ ഡയമണ്ട് ലീഗില്‍ നീരജിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുക. ഒറിഗോണില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച് നീരജ് വെള്ളി നേടിയിരുന്നു. ടോക്കിയോ ഒളിമ്പിക്‌സിലെ ജാവലിന്‍ത്രോ സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് നീരജ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News