Prannoy H. S: മലയാളി താരം എച്ച് എസ്‌ പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍

ബിഡബ്ല്യൂഎഫ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം കെന്റോ മൊമോട്ടയെ നേരിട്ടുളള ഗെയിമുകള്‍ക്ക് പ്രണോയ് അവസാന എട്ടില്‍ ഇടം നേടിയത്. സ്‌കോര്‍ 21-17, 21-16. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിന്നു പ്രണോയിക്ക്. കഴിഞ്ഞ ഏഴ് തവണയും ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴും ജപ്പാനീസ് താരത്തിനായിരുന്ന ജയം. അതും എല്ലാ തോല്‍വിയും നേരിട്ടുള്ള ഗെയിമുകള്‍ക്ക്.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ 6-4ന് പ്രണോയ് മുന്നിലെത്തി. പിന്നീട് 11-7ലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ പ്രണോയിക്കായി. എന്നാല്‍ തിരിച്ചടിച്ച ജപ്പാന്‍ സ്‌കോര്‍ 13-12ലേക്ക് കൊണ്ടുവന്നു. എന്നാല്‍ പതറാതെ പിടിച്ചുനിന്ന പ്രണോയ് 21-17 ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 14-10 മുന്നിലെത്തിയ പ്രണോയ് മൂന്നാം ഗെയിമിലേക്ക് മത്സരം കൊണ്ടുപോവാതെ ക്വാര്‍ട്ടറിലെത്തി.

ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്നാണ് പ്രണോയിയുടെ എതിരാളി. മലേഷ്യന്‍ താരം ലീ സീ ജിയയെ തോല്‍പ്പിച്ചാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ യുദ്ധത്തിന് യോഗ്യത നേടിയത്. പുരുഷ ഡബിള്‍സില്‍ സാത്വിക്സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്വാണ്ടെമാലയുടെ ജോനതാന്‍ സോളിസ്- അനിബല്‍ മറോക്വിന്‍സ് സഖ്യത്തെ 21-8, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News