Dark circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ്; നിമിഷ നേരം കൊണ്ട് പരിഹാരം

എല്ലാവരുടെയും പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് സൗന്ദര്യ സംരക്ഷണം. പലരും ഒന്ന് പുറത്തറങ്ങണമെങ്കില്‍ എത്ര നേരം ഒരുങ്ങണമെന്ന് തന്നെ ഒരു നിശ്ചയവും ഇല്ല. ഒരുപക്ഷെ, കൂടുതല്‍ സമയവും വേണ്ടി വരുന്നത് മേക്കപ്പിനായിരിക്കും. എന്നാല്‍ ആവശ്യത്തിനും അനാവശ്യത്തിനും മേക്കപ്പിടുന്നവരായിരിക്കും കൂടുതല്‍ പേരും. ഇത് നിങ്ങളുടെ ഭംഗി തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന് അറിഞ്ഞിരിക്കുക. അപ്പോള്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നായിരിക്കും ചോദ്യം. നിങ്ങളുടെ ആവശ്യം അനുസരിച്ച് മാത്രം മേക്കപ്പ് ചെയ്യാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളകറ്റാന്‍(Dark circles under eye) പലരും പല വഴികളും നോക്കിയിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെയുള്ള പ്രകൃതിദത്ത വഴി കൊണ്ട് ഇതിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇത് എന്താണെന്ന് നമുക്ക് നോക്കാം. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളെ ഇല്ലാതാക്കാന്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ ഒരു പ്രകൃതിദത്ത വഴിയാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍ വാഴ ജെല്‍ തേക്കുന്നത് നിങ്ങളുടെ എല്ലാവിധ സൌന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും എന്ന് പറയേണ്ടതില്ലാല്ലോ. പല സൌന്ദര്യ പ്രതിസന്ധികളുടെയും പരിഹാരത്തിന് കറ്റാര്‍ വാഴയുടെ ജെല്ല് ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ കറ്റാര്‍ വാഴയുടെ ജെല്‍ എടുത്ത് കണ്ണിന് ചുറ്റും കറുത്തിരിക്കുന്ന ഭാഗത്ത് ദിവസവും തേച്ച് പിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ പ്രശ്‌നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം നല്‍കും. മാത്രമല്ല റോസ് വാട്ടര്‍ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നതും വളരെ ഗുണം ചെയ്യും. കണ്ണിന് ചുറ്റു കറുത്ത പാടുള്ളവര്‍ ദിവസവും അല്‍പം റോസ് വാട്ടര്‍ എടുത്ത് മുഖം കഴുകുക. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങളുടെ കണ്ണിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.

പലക്കും സംശയം ഉണ്ടാകും, എന്ത് കൊണ്ടാണ് കണ്ണിന് ചുറ്റുഭാഗത്തും ഇത്തരത്തില്‍ കറുത്ത പാടുകള്‍ വരുന്നത് എന്ന്. ആരോഗ്യ വിദഗ്ദര്‍ പറയുന്ന കാര്യം എന്താണെന്ന് വെച്ചാല്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരുന്നത് എന്നാണ്. പലരും രാത്രികളിലും മറ്റും നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. വെളിച്ചം അണച്ച് മൊബൈലില്‍ ഏറെ നേരം കുത്തിക്കളിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. ഇത്തരത്തില്‍ മൊബൈലും സ്‌ക്രീനും ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ നിങ്ങളുടെ ചര്‍മ്മത്തില്‍ മാറ്റം വന്നു കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരിക്കുക. ഇത് മാത്രമല്ല, നിരന്തരമായി കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതിലൂടെയും ഇത്തരത്തില്‍ കണ്ണിന് താഴെ പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ സൗന്ദര്യം കൂടി ഇല്ലാതാകുകയാണ് ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News