Palakkad | പാലക്കാട് തച്ചമ്പാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം

പാലക്കാട് തച്ചമ്പാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് മതർ കെയർ ഹോസ്പിറ്റലിലും , തച്ചമ്പാറ ഇസാഫിലുമായി ചികിത്സയിലാണ്.

പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ പ്രെവറ്റ് ബസ്സ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുനതിനിടെ എതിരെ വന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് രണ്ടു പേരുടെ മരണത്തിന് കാരണമാക്കി കാറപകടം നടന്നതും ഇതേ സ്ഥലത്താണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News