അധിക്ഷേപം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ നടന്നുവെന്ന് അവകാശപ്പെടുന്ന കൈയേറ്റത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെയും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെതിരെയും ഗവര്‍ണറുടെ അധിക്ഷേപം. കൈയേറ്റ ശ്രമത്തിന് പിന്നിലുള്ള ഗൂഢാലോചനയില്‍ വിസിയടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച ഗവര്‍ണര്‍ യോഗസ്ഥലത്തുണ്ടായിരുന്ന സ്ത്രീ തന്നെ അസഭ്യം പറഞ്ഞുവെന്ന പുതിയ വാദവും ഉന്നയിച്ചിട്ടുണ്ട്.

തന്നെ ആക്രമിച്ചതിനുള്ള പ്രത്യുപകാരമായിട്ടാണ് വിസിക്ക് വീണ്ടും പുനര്‍നിയമനം നല്‍കിയത്. സര്‍വകാലാശാല നിയമ ഭേദഗതി വേണ്ടപ്പെട്ടവരുടെ ബന്ധുക്കളെ നിയമിക്കാനാണെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ കത്തുലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒപ്പിടില്ലന്ന മുന്‍ നിലപാട് മയപ്പെടുത്തിയ ഗവര്‍ണര്‍, ബില്‍ ആദ്യം കാണട്ടെയെന്നും ഓരോ കാര്യങ്ങളും പരിശോധിക്കുമെന്നും ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചു മാത്രമേ ഒപ്പിടുവെന്നും പുതിയ നിലപാടെടുത്തു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗലാന ആസാദിനെ ഉദ്ധരിച്ചപ്പോള്‍ ഇര്‍ഫാന്‍ ഹബീബിന് പ്രതിഷേധിക്കാന്‍ ധൈര്യമുണ്ടായില്ലന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ എന്തു പ്രതിഷേധത്തിനും വേദിയൊരുക്കുന്ന പ്രത്യോശാസ്ത്ര പിന്‍ബലമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഇര്‍ഫാന്‍ ഹബീബിനും സംഘത്തിനും കേരളത്തില്‍ സൈ്വര്യവിഹാരം നടത്താമെന്നും സര്‍ക്കാര്‍ ഒരു നടപടിയും എടുക്കില്ലന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയിലായിരുന്നെങ്കില്‍ യോഗി സര്‍ക്കാര്‍ നേരിടുന്നത് എങ്ങനെയാണെന്ന് അവര്‍ക്കറിയാം. അതാണ് പ്രതിഷേധിക്കാത്തത്- ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News