Re postmortum | ഡെൻസിയുടേത് കൊലപാതകം തന്നെ : റീ പോസ്റ്റ്മോർട്ടത്തിനൊരുങ്ങി പോലീസ്

രണ്ടര വർഷം മുൻപ് അബുദാബിയിൽ വച്ച് മരിച്ച ചാലക്കുടി സ്വദേശിനി ഡെൻസിയുടേത് കൊലപാതകമാണെന്നറിഞ്ഞതോടെ റീ പോസ്റ്റ്മോർട്ടത്തിനൊരുങ്ങി പോലീസ്. മ്യതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ ശേഖരിക്കാനായി ഇന്ന്‌ ഡെൻസിയുടെ കുഴിമാടം തുറക്കും. പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതികളുടെ മൊഴിയിൽ നിന്നാണ് കൊലപാതക വിവരം പുറം ലോകമറിഞ്ഞത്

അബുദാബിയിലെ ഇരട്ടക്കൊലപാതകത്തിൽ മരിച്ച ചലക്കുടി സ്വദേശിനി ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹ്യദയാഘാതമാണെന് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചാലക്കുടി സെൻ്റ് ജോസഫ്സ് പള്ളിയിൽ സംസ്ക്കാരവും നടത്തി. മകളുടേത് കൊലപാതകമാണെന്ന് ഏതാനും ദിവസം മുൻപാണ് ഡെൻസിയുടെ കുടുംബാംഗങ്ങൾ അറിയുന്നത്.

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ് കൊലപാതകത്തിനു പിന്നിലെന്ന് കൂട്ടുപ്രതികൾ മൊഴി നൽകി. ഇതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്. ഷൈബിൻ്റെ ബിസിനസ് പങ്കാളിയായ ഹാരിസിൻ്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്. നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശ പ്രകാരമാണ് തങ്ങൾ ഇരുവരെയും കൊന്നതെന്ന് കേസിലെ കൂട്ടുപ്രതികൾ സമ്മതിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്.പി. നൽകിയ അപേക്ഷയെ തുടർന്നാണ് റീപോസ്റ്റ്മോർട്ടം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here