ഗവർണ്ണറുടെ ക്രിമിനൽ പരാമർശം പിൻവലിക്കണം : സർവ്വകലാശാല സംരക്ഷണ സമിതി

കണ്ണൂർ സർവ്വകലാശാല വൈസ്‌ ചാൻസിലർക്കെതിരായ ഗവർണ്ണറുടെ ക്രിമിനൽ പരാമർശം പിൻവലിക്കണമെന്ന് സർവ്വകലാശാല സംരക്ഷണ സമിതി. കണ്ണൂർ സർവ്വകലാശലയെ താറടിച്ചു കാണിക്കുന്ന നടപടി ഗവർണ്ണർ അവസാനിപ്പിക്കണമെന്നും അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മ ആവശ്യപ്പെട്ടു.ഗവർണ്ണറുടെ തെറ്റായ നടപടികൾക്കെതിരെ സർവ്വകലാശാല സംരക്ഷണ സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ഗവർണ്ണർ സർവ്വകലാലാലയെ അനാവശ്യ വിവാദങ്ങങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് കണ്ണുർ സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ ആരോപിച്ചു.മികവിലേക്ക് കുതിക്കുന്ന സർവ്വകലാശാലയെ താറടിച്ചു കാണിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും ഗവർണ്ണർ പിൻമാറണം.വിസിക്ക് എതിരായ ക്രിമിനൽ പരാമർശം ഗവർണർ പിൻവലിക്കണമെന്നും സർവ്വകലാശാല സംരക്ഷണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഗവർണ്ണർ ർവ്വകലാശാലകളുടെ അന്തകനായി മാറിയെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത എം വി ജയരാജൻ പറഞ്ഞു.

ഗവർണർണ്ണർ ചിലരുടെ കൈകളിലെ കളിപ്പാവയായി മാറിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിൻഡിക്കേറ്റ് അംഗം എൻ സുകന്യ ചൂണ്ടിക്കാട്ടി.
എസ് എഫ് ഐ,എ കെ പി സി ടി എ,എ കെ ജി സിടി,കെ യു ടി സി,കെ യു ഇ യു,കെ എൻ ടി ഇ ഒ,എസ് എഫ് സി ടി എസ് എ എന്നീ സംഘടനകൾ ചേർന്നാണ് സർവ്വകലാശാല സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News