Kuwait | കുവൈറ്റിലെ ടാക്സി സർവീസ് കമ്പനികൾക്ക് മാർഗ നിർദ്ദേശങ്ങളുമായി കുവൈറ്റ് അധികൃതർ

കുവൈറ്റിലെ ഔദ്യോഗിക ടാക്സി സർവീസ് നടത്തുന്ന കമ്പനികൾക്കും ഡ്രൈവർമാർക്കും കർശന മാർഗ നിർദ്ദേശങ്ങളുമായി കുവൈറ്റ് അധികൃതർ. ഇംഗ്ളീഷിലും അറബിയിലുമുള്ള ടാക്സി സർവീസ് നടത്താനുള്ള അനുമതി പത്രം വാഹനത്തിൽ പ്രദർശിപ്പിക്കണം, ടാക്സി കമ്പനിയുടെയും വിവരങ്ങളും, ഡ്രൈവറുടെ ഫോൺ നമ്പറും യാത്രക്കാരന് കാണാൻ പാകത്തിൽ വാഹനത്തിൽ ഉണ്ടാകണം, ടാക്സി ചാർജ്ജ് കാണിക്കുന്ന മീറ്റർ വണ്ടിയിൽ ഉണ്ടായിരിക്കണം, എയർപോർട്ടിൽ നിന്നും യാത്രക്കാരെ സ്വീകരിക്കാൻ പാടില്ല, ഹൈവേയിൽ നിന്നോ, പ്രധാന റോഡുകളിൽ നിന്നോ യാത്രക്കാരെ കയറ്റാൻ പാടില്ല തുടങ്ങി എട്ടോളം നിർദ്ദേശമാണ് പൊതു ഗതാഗത വകുപ്പ് ടാക്സി ഡ്രൈവർമാർക്ക് നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങൾ ലംഘിച്ച് വാഹമോടിക്കുന്ന ടാക്സി ഡ്രൈവർമാർക്കെതിരെയും കമ്പനികൾക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറീയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News