വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ പിടിയിൽ

വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടിയിൽ പിടിയിൽ . മുസ്ലിം ലീഗ് സജീവ പ്രവർത്തനായ കരിപ്പൂർ സ്വദേശി പി എ ഷമീറലി മൻസൂറിനെയാണ് പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കരിപ്പൂർ വായങ്ങാട്ട് വീട്ടിൽ പി എ ഷമീറലി മൻസൂറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് അധ്യാപകനെതിരെ കേസെടുത്തത്. മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ കെ എസ് ടി യുവിന്റെ സജീവ പ്രവർത്തകനാണ് ഷമീറലി മൻസൂർ.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാൾ വിദ്യാർത്ഥിനിയെ വശത്താക്കാൻ ശ്രമിച്ചത്.പരീക്ഷയുടെ ഉത്തരക്കടലാസുകൾ കൈവശപ്പെടുത്തി അവ നശിപ്പിക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.ഇത് പേടിച്ചാണ് കുട്ടി ഇയാൾ പറയുന്നത് അനുസരിക്കേണ്ടി വന്നത്. മുമ്പ് മറ്റൊരു കുട്ടിയോടുള്ള സമീപനത്തിൽ പരാതി ഉയർന്നതിനാൽ സ്ക്കൂളിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

വർഷങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ ഇയാൾ വീണ്ടും വിദ്യാർത്ഥിനിക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമത്തെ തുടർന്ന് പൊലീസ് പോക്സോ കേസിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് DYFI സ്കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here