Mumbai: മുംബൈ വിധാന്‍ ഭവന് മുന്നില്‍ കര്‍ഷകന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

മഹാരാഷ്ട്രയില്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് വിധാന്‍ ഭവന് പുറത്ത് കര്‍ഷകന്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഒസ്മാനാബാദില്‍ നിന്നെത്തിയ കര്‍ഷകനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച കടുംകൈ ചെയ്തത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കര്‍ഷകനെ തൊട്ടടുത്തുള്ള ജി ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തീയണച്ച് കര്‍ഷകനെ ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തോട് പ്രതികരിച്ച എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.നിയമസഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ സഭക്ക് പുറത്ത് ഒരു കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചത് വിരോധാഭാസമാണെന്നും കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും പവാര്‍ ആവശ്യപ്പെട്ടു.

കൂടാതെ, കര്‍ഷകരുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നുവെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളെ കുറ്റപ്പെടുത്തി. ഷിന്‍ഡെ-ഫഡ്നാവിസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റതിന് ശേഷം കര്‍ഷക ആത്മഹത്യകള്‍ കുത്തനെ ഉയര്‍ന്നതായും പട്ടോളെ ആരോപിച്ചു.

അതെ സമയം മണ്‍സൂണ്‍ സമ്മേളനത്തിന്റെ അഞ്ചാം ദിവസം ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ നടന്ന വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധ സ്ഥലത്തെത്തിയ ഭരണപക്ഷ അംഗങ്ങള്‍ മുന്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെയാണ് കൈയ്യേറ്റം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News