ഫെഡറൽ ബാങ്ക് മുൻ സീനിയർ ജനറൽ മാനേജർ എ അക്ബർ അന്തരിച്ചു

ഫെഡറൽ ബാങ്ക് മുൻ സീനിയർ ജനറൽ മാനേജർ എ അക്ബർ അന്തരിച്ചു. സ്വവസതിയായ ആലുവ ലുലുവിൽ വച്ചായിരുന്നു അന്ത്യം. ഖബറടക്കം ആലുവ ടൗൺ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

സ്വാതന്ത്ര്യസമര സേനാനിയും, രാഷ്ട്രീയ പൊതു പ്രവർത്തകനുമായിരുന്ന അന്തരിച്ച നെയ്യാറ്റിൻകര എൻ.എം അസൻ ഖാന്റെയും സൈതൂൻ ബീവിയുടെയും മൂത്ത മകനാണ്.

കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എം ഡി, ഇസാഫ് ബാങ്ക് (ESAF BANK ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ശ്രീമതി സീനത്ത് അക്ബർ, (റിട്ട.ടെപ്യൂട്ടി ഡയറക്ടർ, ക്യശിവകുപ്പ്), മകൻ അസി അക്ബർ, (മസ്കറ്റ്).

സഹോദരങ്ങൾ: ഐ.ഷാജഹാൻ, റിട്ട.ഡയറക്ടർ, കോഫി ബോർഡ്, അബ്ദുൽ അസീസ്, വ്യവസായി, അഷ്റഫ് ഖാൻ, റിട്ട: അഡ്.ഓഫീസർ, ന്യൂ ഇന്ത്യാ അഷ്യൂറൻസ് ശ്രീമതി നൂർജഹാൻ,
അന്തരിച്ച ഹബ്സാബീവി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News