Kunnamkulam: കുന്നംകുളം കൊലപാതകം; മകൾ അച്ഛനേയും കൊലപ്പെടുത്താൻ ശ്രമിച്ചു

കുന്നംകുളം(kunnamkulam) കിഴൂരിൽ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മകൾ ആദ്യം അച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചതായി സൂചന. കീഴൂർ ചൂഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58 ) യെയാണ് മകൾ കൊലപ്പെടുത്തിയത്.

കേച്ചേരി സ്വദേശിയായ ചന്ദ്രൻ കുടുംബസമേതം ഒമ്പതു വർഷം മുമ്പാണ് കിഴൂരിൽ സ്ഥലം വാങ്ങി വീട്‌(house) നിർമിച്ച് താമസമാക്കിയത്. ചന്ദ്രന്റെയും ഭാര്യ(wife) രുഗ്മിണിയുടെയും പേരിലാണ് സ്ഥലം വാങ്ങിയത്. മരണശേഷം മകൾ ഇന്ദുലേഖയുടെ പേരിൽ സ്വത്തുക്കൾ എഴുതിവച്ചിരുന്നു.

വിദേശത്തുള്ള ഭർത്താവറിയാതെ പലയിടങ്ങളിൽ നിന്നായി 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്ന ഇന്ദുലേഖ, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം സ്വത്ത് തട്ടിയെടുത്ത് വിൽപ്പന നടത്താനായിരുന്നു നീക്കം.

എലിവിഷം നൽകി ആദ്യം അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നിടാണ് അമ്മയ്‌ക്ക് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. സംസ്കാരത്തിനു ശേഷം പൊലീസ് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മകൾ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News