Jewellery: മുക്ക്പണ്ടം വച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; ജ്വല്ലറി ജീവനക്കാരി അറസ്റ്റിൽ

ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ ജീവനക്കാരിയും അറസ്റ്റിൽ(arrest). കോഴിക്കോട് പേരാമ്പ്രയിലെ സൗമ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറി(jewellery) ജീവനക്കാരി ശ്രീലക്ഷ്മി (25), മുൻ ജീവനക്കാരി വിസ്മയ (21) എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരേയും പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സൗമ്യ ജ്വല്ലറിയിൽ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സിസിടിവി(cctv) ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.

അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റുമാണ് ജ്വല്ലറിയില്‍ നിന്നും നഷ്ടമായത്. ഇതിന് പകരം മുക്ക് പണ്ടവും തിരികെ വെച്ചിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടമുണ്ടായെന്നാണ് ഉടമയുടെ പരാതി. സംഭവത്തിൽ ജ്വല്ലറി ജീവനക്കാരിയായ നടക്കാവ് സ്വദേശി ശ്രീലക്ഷ്മി, മുൻ ജീവനക്കാരി കൂത്താളി സ്വദേശി വിസ്മയ എന്നിവരാണ് അറസ്റ്റിലായത്.

മോഷ്ടിച്ച സ്വര്‍ണാഭരണം വിസ്മയക്ക് കൈമാറിയെന്ന് ശ്രീലക്ഷ്മി മൊഴി നൽകിയിരുന്നു. ഇരുവരേയും പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News