AAP: എഎപി എംഎൽഎമാരുടെ യോഗം ഇന്ന്

വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ എ.എ.പി. എംഎൽഎമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. നിലവിലെ ദില്ലിയിലെ രാഷ്ട്രീയ സാഹചര്യം പ്രധാന ചർച്ചയാകും. 11 മണിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലാണ് യോഗം.

ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തിനെതിരെ കഴിഞ്ഞദിവസം പാർട്ടി പ്രമേയം പാസാക്കിയിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മുൻനിർത്തി സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിച്ചെന്ന വലിയ ആരോപണവും ഉന്നയിച്ചു.

ഗുജറാത്ത്‌ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണവുമായി മുൻപോട്ട് പോകുന്നതിനിടെ പാർട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News