Maharashtra: മഹാരാഷ്ട്ര നിയമസഭയിൽ കയ്യാങ്കളി

മഹാരഷ്ട്ര(maharashtra) നിയമസഭയുടെ വർഷകാല സമ്മേളനത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടി. ഇരുപക്ഷത്തിന്റെയും മുദ്രാവാക്യം ചൂടേറിയ വാക്കേറ്റത്തിന് കാരണമായി. എം.എൽ.എമാർ പരസ്പരം ഏറ്റുമുട്ടിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വാച്ച് ആൻഡ് വാർഡിനെ നിയോഗിച്ചു.

മുതിർന്നനേതാക്കളും സ്ഥിതിശാന്തമാക്കാൻ രംഗത്തുവന്നു. സഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പാണ് പ്രതിപക്ഷ എം.എൽ.എ. മാർ വിധൻഭവന്റെ പ്രവേശന കാവടത്തിന് മുമ്പിൽ പ്രതിേഷധിച്ചത്.

അജിത്പവാർ, ബാലാസാഹേബ് തോറാട്ട്, അദിത്യതാക്കറെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ഷിന്ദേ പക്ഷം വഞ്ചകരാണെന്നും കോടികൾ വാങ്ങി ഭരണം അട്ടിമറിച്ചെന്നും ആരോപിച്ച് ഇവർ മുദ്രാവാക്യം മുഴക്കി.

ബിജെപിയുടെയും കൂട്ടുകെട്ടിനെ പരിഹസിച്ച് ക്യാരറ്റുമാലയുമായെത്തിയ എൻസിപി എംഎൽഎമാർ നിയമസഭാ മന്ദിരത്തിന്റെ പടവുകളിൽ മുദ്രാവാക്യം വിളിച്ചപ്പോൾ ഷിൻഡെ വിഭാഗത്തിലെ അംഗങ്ങൾ അതേ ശബ്ദത്തിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് രംഗം വഷളായത്.

മുഖ്യമന്ത്രിയുടെ അനുയായികളായ എം എൽ എ മാർ ക്യാരറ്റുമാല വലിച്ചു പൊട്ടിച്ചതോടെ ഇരുകൂട്ടരും ഉന്തും തള്ളുമായി കൈയ്യാങ്കളിയിലെത്തി. തുടർന്ന് പ്രതാപ് സർനായിക്ക്, രോഹിത് പവാർ, ഉൾപ്പെടെയുള്ള ഇരുഭാഗത്തേയും എംഎൽഎമാർ ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്. സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ് മഹാരാഷ്ട്ര നിയമസഭയിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News