Barcelona vs Manchester City: ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി സൗഹൃദ ത്രില്ലർ സമനിലയിൽ

ബാഴ്സലോണ- മാഞ്ചസ്റ്റർ സിറ്റി(Barcelona vs Manchester City) സൗഹൃദ ത്രില്ലർ ആവേശകരമായ സമനിലയിൽ. നൂകാംപിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി. 21-ാം മിനുട്ടിൽ ജൂലിയൻ അൽവാരസിന്റെ ഗോളിൽ സിറ്റിയാണ് ആദ്യം ലീഡെടുത്തത്.

29 -ാം മിനുട്ടിൽ ഔബമെയാങ്ങിലൂടെ ഗോൾ മടക്കിയ ബാഴ്സ 66 ആം മിനുട്ടിലെ ഫ്രെങ്കി ഡിജോങ്ങിന്റെ ഗോളിലൂടെ മുന്നിലെത്തി. 70ആം മിനുട്ടിൽ പാൽമർ നേടിയ ഗോളിൽ സിറ്റി ഒപ്പത്തിനൊപ്പം.

79-ാം മിനുട്ടിൽ മെംഫിസ് ഡീപ്പെയുടെ ഗോളിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തിയെങ്കിലും കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽട്ടി കിക്ക് റിയാദ് മെഹ്റെസ് ഗോളാക്കി മാറ്റിയതോടെ നൂകാംപ് ത്രില്ലർ ആവേശകരമായ സമനിലയിൽ അവസാനിച്ചു. പെപ്പ് ഗ്വാർഡിയോളയും പഴയ ശിഷ്യൻ സാവി ഹെർണാണ്ടസും നേർക്ക് നേർ വന്ന ആദ്യ മത്സരം കൂടിയായിരുന്നു നൂകാംപിലെ ചാരിറ്റി ത്രില്ലർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News