DAC:സ്‌നേഹത്താല്‍ ശാക്തീകരിക്കപ്പെടുന്നു; രാഷ്ട്രപതിയെ കാണാനായി ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍

വേറിട്ടതും വ്യത്യസ്തവുമായ കലാവൈഭവങ്ങളുടെ ഇടമാണ് ഗോപിനാഥ് മുതുകാടിന്റെ(Gopinath Muthukad) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍(Different Art Centre). കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ(Draupadi Murmu) കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഡോ അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ വച്ച്‌
ഇന്ന് വൈകിട്ട് 5.30നാണ് രാഷ്ട്രപതിയെ കാണുന്നത്.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഭിന്നശേഷിക്കുട്ടികളടങ്ങുന്ന സംഘത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവാണ്‌(R Bindu) തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ യാത്രയയപ്പ് നല്‍കിയത്‌.

കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇരുനൂറോളം ഭിന്നശേഷിക്കുട്ടികളാണുള്ളത്. ഓരോരുത്തരും ഓരോ മേഖലയില്‍ മികവുള്ളവര്‍. 14 വയസ് മുതല്‍ 21 വയസ് വരെയുള്ള കുട്ടികള്‍ ഇവിടെയുണ്ട്. മാജിക്, പാട്ട്, ഡാന്‍സ്, ഇന്‍സ്ട്രമെന്‍സ്, ഫിലിം മേക്കിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അഭിരുചിക്കനുസരിച്ച് ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നു. ഇതിലൂടെ വ്യത്യസ്ത മേഖലകളില്‍ കുട്ടികളുടെ അഭിരുചി ഊട്ടിയുറപ്പിക്കപ്പെടുന്നു.

ശാസ്ത്രത്തോടുള്ള കുട്ടികളുടെ അഭിരുചി വര്‍ധിപ്പിക്കുന്നതിനായി ഇവിടെ സയന്‍ഷ്യ എന്ന ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്. സയന്‍ഷ്യയിലൂടെ കുട്ടികളുടെ ശാസ്ത്ര അവബോധവും താത്പര്യവും വര്‍ധിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്ന് പോലും നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് കുട്ടികളെ തേടിയെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News