V Sivankutty: ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി

ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി(v sivankutty). മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മിക്സഡ് സകൂൾ(mixed school) ആക്കുന്നതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

അതിൽ നിന്നും പിന്നോക്കം പോയിട്ടില്ല. മിക്സഡ് സ്കൂൾ ആക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളും പിടിഎയുമാണ് തീരുമാനമെടുക്കേണ്ടത്’, മന്ത്രി പറഞ്ഞു.

അപേക്ഷിച്ച എല്ലാവര്‍ക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും 3.8 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നതെന്നും മന്ത്രി പറഞ്ഞു. അക്കാദമിക് കാര്യങ്ങളിൽ പ്രോജക്ട് തയാറാക്കും, മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News