Pegasus: പെഗാസസ് കേസ്; അന്വേഷണത്തിൽ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീംകോടതി

പെഗാസസു(pegasus)മായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീംകോടതി(supremecourt) നിയോഗിച്ച സമിതി. 5 ഫോണുകളിൽ ചാരസോഫ്റ്റവെയര്‍ സാന്നിധ്യം ഉണ്ട്. അത് പെഗാസസ് ആണോ എന്ന് വ്യക്തമല്ലെന്നും സമിതി സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.

ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത്. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുള്ളത്.

മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു റിപ്പോർട്ട്. അഞ്ച് ഫോണുകളിൽ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗത്തിന്‍റെ സൂചനയുണ്ടെങ്കിലും പെഗാസസ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, സാങ്കേതിക റിപ്പോർട്ട് രഹസ്യമായി വയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായ് മാസത്തിലാണ് പെഗാസസ് ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും ഫോണുകള്‍ നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടീസ് ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. ഫോണ്‍ നിരീക്ഷണത്തിന് വിധേയരായ പരാതിക്കാരോടെ സമിതി വിവരങ്ങള്‍ തേടിയിരുന്നു. ഫോണുകളും വിശദമായ പരിശോധനക്ക് അയച്ചിരുന്നു. ർ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News