20 വര്‍ഷമായി തുടര്‍ന്നുവന്ന തിരുവനന്തപുരം ചെറ്റച്ചലിലെ ഭൂസമരം ഇന്ന് അവസാനിക്കും. സമരത്തിലായിരുന്ന 33 കുടുംബങ്ങള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍(Minister K Radhakrishnan) ഇന്ന് പട്ടയം കൈമാറും. നിയമക്കുരുക്കില്‍ കിടന്ന വിഷയം മന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് യാഥാര്‍ത്ഥ്യമാകുന്നത്.
തിരുവനന്തപുരം ജില്ലയില്‍ വിതുര,കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തുകളിലെ ചെറ്റച്ചല്‍, പാങ്കാവ് എന്നീ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ 128 കുടുംബാംങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവകാശരേഖ വിതരണവും,ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 9 കുടുംബാംഗങ്ങള്‍ക്കുള്ള പട്ടയ വിതരണവും ഇന്ന് വൈകുന്നേരം 4.30 മണിക്ക് ചെറ്റച്ചല്‍ സമരഭൂമിയില്‍ നടക്കും.
പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് 2003ലാണ് ആദിവാസി ക്ഷേമസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ചെറ്റച്ചലില്‍ സമരം ആരംഭിച്ചത്. എന്നാല്‍ നിയമ പ്രശ്‌നം മൂലം ഭൂമി വിട്ടു നല്‍കാനാവില്ല എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അങ്ങനെ ആ സമരം 20 വര്‍ഷം പിന്നിട്ടു. തുടര്‍ന്ന് മന്ത്രി കെ രാധകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടു. മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഭൂമി സമരക്കാര്‍ക്ക് വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ സന്തോഷത്തിലാണ് ഇവിടുത്തുക്കാര്‍.
സമരത്തിലായിരുന്ന 33 പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് ഇന്ന് പട്ടയം കൈമാറുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ പരിഗണിക്കുക എന്ന എല്‍ ഡി എഫ് നയമാണ് 20 വര്‍ഷത്തെ സമരത്തിന് സമാപനം കുറിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി രണ്ട് പതിറ്റാണ്ട് പഴക്കമുള്ള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ഭൂസമരത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരവും അഭിമാനാര്‍ഹവുമായ നേട്ടമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ADVERTISEMENT
മന്ത്രി കെ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും ഏതൊരു വ്യക്തിയുടേയും ജീവിത സ്വപ്നങ്ങളിലൊന്നാണ്. എന്നാല്‍, ഇവിടെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥകളാല്‍ അതിന് കഴിയാതെപോയ അനേകായിരം മനുഷ്യരുണ്ട്. ഇവരിലേറെ പങ്കും പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ ജനതയാണ്. ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി അതിന്റെ ഗുണഫലങ്ങള്‍ അര്‍ഹരിലേയ്ക്ക് എത്തിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി വരികയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
നിയമപരമായ സങ്കീര്‍ണതകളാല്‍ പരിഹരിക്കാനേറെ പ്രയാസമനുഭവപ്പെട്ടിരുന്ന ഭൂപ്രശ്‌നങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി ഏവരും ഭൂമിയുടെ അവകാശികളാവുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിലേയ്ക്ക് ഈ സര്‍ക്കാര്‍ ഒരുജ്ജ്വല കാല്‍ വയ്പ്പുകൂടി നടത്തുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി രണ്ട് പതിറ്റാണ്ട് പഴക്കമുള്ള തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ ഭൂസമരത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞുവെന്നത് ഏറെ സന്തോഷകരവും അഭിമാനാര്‍ഹവുമായ നേട്ടമാണ്.
തിരുവനന്തപുരം ജില്ലയില്‍ വിതുര,കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തുകളിലെ ചെറ്റച്ചല്‍, പാങ്കാവ് എന്നീ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ 128 കുടുംബാംങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവകാശരേഖ വിതരണവും,ലാന്റ് ബാങ്ക് പദ്ധതി പ്രകാരം പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ 9 കുടുംബാംഗങ്ങള്‍ക്കുള്ള പട്ടയ വിതരണവും ഇന്ന് വൈകുന്നേരം 4.30 മണിക്ക് ചെറ്റച്ചല്‍ സമരഭൂമിയില്‍ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.