ADVERTISEMENT
അട്ടപ്പാടി(attapapdy)യിലെ ശിശു മരണം സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദമായ റിപ്പോർട്ട് തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(veena george). ജനിച്ച വേളയിൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. അമ്മയും ആരോഗ്യവതിയാണെന്ന് ഉറപ്പാക്കിയിരുന്നു.
ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മികച്ച ഡോക്ടർമാരെയാണ് അവിടെ നിയമിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
തെരുവ് നായ ആക്രമണത്തിൽ മരണപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ലെന്നും
നായകടിയേൽക്കുന്ന സംഭവങ്ങൾ ഗണ്യമായി കൂടി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് ഈ വിഷയം ഗൗരവമായി പരിശോധിക്കും. വാക്‌സിൻ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.