
യെസ്ഡി റോഡ്സ്റ്ററിന് രണ്ട് പുതിയ വര്‍ണ്ണ സ്‌കീമുകള്‍ കൂടി ലഭിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്‍ഫെറെനോ റെഡ്, ഗ്ലേസിയര്‍ വൈറ്റ് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങള്‍ കൂടിയാണ് യെസ്ഡി തങ്ങളുടെ റോഡ്സ്റ്റര്‍ ശ്രേണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നിറങ്ങള്‍ക്കും ഗ്ലോസ് ഫിനിഷ് ഉണ്ടായിരിക്കും, കൂടാതെ സൈഡ് കേസിംഗുകള്‍, മോട്ടോര്‍സൈക്കിളിലെ മറ്റെല്ലാ ഘടകങ്ങള്‍ക്കൊപ്പം കറുപ്പ് നിറമായിരിക്കും.
യെസ്ഡി റോഡ്സ്റ്റര്‍ ജോഡിയിലെ ഏറ്റവും പുതിയ വര്‍ണ്ണ സംയോജനത്തിന് ഫയര്‍ ആന്‍ഡ് ഐസ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 2,01,142 രൂപയാണ് ഇതിന്റെ ദില്ലി എക്സ്ഷോറൂം വില.
തങ്ങളുടെ കമ്മ്യൂണിറ്റിയിലേക്ക് റൈഡര്‍മാരെ ആകര്‍ഷിക്കുന്നതില്‍ യെസ്ഡി റോഡ്സ്റ്റര്‍ ഞങ്ങള്‍ക്ക് മികച്ച വിജയമാണ് എന്നും ലോഞ്ച് ചെയ്തതു മുതല്‍ തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ ഇത്, രാജ്യത്തുടനീളമുള്ള അതിന്റെ റൈഡര്‍മാര്‍ക്ക് ഇതിനകം തന്നെ എണ്ണമറ്റ സാഹസികതകളും അനുഭവങ്ങളും നല്‍കി എന്നും റോഡ്സ്റ്റര്‍ കുടുംബത്തിലേക്കുള്ള രണ്ട് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ അവതരിപ്പിച്ചുകൊണ്ട്, ക്ലാസിക് ലെജന്‍ഡ്സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. പുതിയ ഇന്‍ഫെര്‍നോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് നിറങ്ങള്‍ ഞങ്ങളുടെ റോഡ്സ്റ്റര്‍ ശ്രേണിയിലേക്ക് പുതിയ ഊര്‍ജം പകരുകയും അത് കൂടുതല്‍ വേറിട്ടുനില്‍ക്കുകയും കൂടുതല്‍ റൈഡര്‍മാരെ അതിന്റെ വശത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യും എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here