തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ത്രോബാക്ക് ഡാന്‍സ് ഏറ്റെടുത്ത് ആരാധകര്‍. ചിരഞ്ജീവിയുടെ ഒരു പഴയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
കുട്ടികള്‍ക്കൊപ്പമുള്ള താരത്തിന്റെ പഴയ കാല വീഡിയോയാണിത്. അല്ലു അര്‍ജുനും സഹോദരനും രാം ചരണുമാണ് വീഡിയോയില്‍ ഡാന്‍സ് കളിക്കുന്നുണ്ട്. ഇവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ചിരഞ്ജീവിയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. നിരവധി പേരാണ് ഈ ത്രോബാക്ക് വീഡിയോ ഷെയര്‍ ചെയ്യുന്നത്. നടന്‍മാരായ അല്ലു അര്‍ജുന്‍, അല്ലു സിരീഷ്, വരുണ്‍ തേജ്, നിഹാരിക, സായ് ധരം തേജ് എന്നിവരുടെ അമ്മാവനാണ് ചിരഞ്ജീവി.
MegaStar @KChiruTweets with MEGA Heros (childhood)@AlwaysRamCharan @alluarjun pic.twitter.com/001cwoEnEr
— Mega Power Sena™ (@MegaPowerSena) August 19, 2021
ADVERTISEMENT
അതേസമയം, ‘ഗോഡ്ഫാദര്‍’ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ഗോഡ്ഫാദറിനായി കാത്തിരിക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനു പകരം തെലുങ്ക് റീമേക്കില്‍ എത്തുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്. മഞ്ജു വാര്യര്‍ ലൂസിഫറില്‍ ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.