ചാന്‍സലര്‍ രാജാവൊന്നുമല്ല, ഇവിടെ രാജഭരണവുമല്ല; ഗവര്‍ണറെ ട്രോളി എസ് സുദീപ്|S Sudeep

താനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണെന്നും അതിനിവിടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി 9S Sudeep)എസ് സുദീപ്. പിന്‍വാതില്‍ വഴിയും ഓടു പൊളിച്ചും അഞ്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ നിരങ്ങിയും കവടിയാറിലെത്തിയവരല്ല ഭരണം നടത്തേണ്ടത്.

‘ഉപരാഷ്ട്രിപദം കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ആരിഫ് മുഹമ്മദ് ഖാന്. വാര്‍ദ്ധക്യത്തിന്റെ മതിഭ്രമങ്ങളാണ്. താനാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ഖാനു തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു മത്സരിക്കണമെന്നും’ എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

എസ് സുദീപ് എഴുതുന്നു….

ചുണയുണ്ടോ, മിസ്റ്റര്‍ ഖാന്‍?

തന്റെ കഷണ്ടിത്തലയുടെ ഫോട്ടോ എടുക്കാന്‍ ഒരുത്തനെ സ്ഥിരമായി നിയമിച്ചത് ആരിഫ് ഖാനാണ്. സംഘപരിവാറുകാരനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതും അയാള്‍ തന്നെ. നമ്മുടെ പണമെടുത്താണ് അയാള്‍ ഇതൊക്കെ ചെയ്യുന്നത്. കടമ്മനിട്ട ചാക്കാലയില്‍ പറയുന്നതു പോലെ പിന്നെയും പലതും ചെയ്തു അയാള്‍.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശാലയെക്കൊണ്ട് ഡി ലിറ്റ് നല്‍കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. കര്‍ഷ സമരത്തിനെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ അയാള്‍ ആദ്യം വിസമ്മതിച്ചു. വിവാദങ്ങള്‍ക്കൊടുവില്‍ സഭ വിളിച്ചു കൂട്ടാന്‍ തയ്യാറായി. സഭ പ്രമേയം പാസാക്കിയത് ഐകകണ്‌ഠ്യേനയാണ്. ബിജെപി അംഗമായ ഒ രാജഗോപാല്‍ പോലും എതിര്‍ത്തില്ലെന്നോര്‍ക്കണം. പിന്നീട് കര്‍ഷക സമരത്തിനു മുമ്പില്‍ മോദിക്കു കീഴടങ്ങേണ്ടി വന്നതും കര്‍ഷക നിയമങ്ങള്‍ അപ്പാടെ പിന്‍വലിക്കേണ്ടി വന്നതും ചരിത്രം.

അതിനു മുമ്പ് കേള നിയമസഭ പൗരത്വ നിയമസഭ പാസാക്കിയ ഭേദഗതിയെ ചോദ്യം ചെയ്തു നോക്കി അയാള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നേരവും അയാള്‍ ഇടങ്കോലിട്ടു നോക്കി. കോടതിയെ സമീപിക്കാന്‍ അയാളുടെ അനുമതി വേണമെന്ന വിവരക്കേട് പറഞ്ഞു നോക്കി. അതു വിലപ്പോയില്ല. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുന:നിയമനത്തില്‍ കുറേ വിവാദമുണ്ടാക്കി നോക്കിയതാണ്. നിയമനം ശരിയാണെന്നു കോടതി കണ്ടു.

പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നു കണ്ണൂര്‍ വിസി പറഞ്ഞതോടെ ആരിഫ് ഖാന്റെ ശേഷിക്കുന്ന സമനില കൂടി നഷ്ടമായിരിക്കുകയാണ്. ചാന്‍സലര്‍ രാജാവൊന്നുമല്ല. ഇവിടെ രാജഭരണവുമല്ല. ചോദ്യം ചെയ്യാന്‍ വിസിക്ക് അവകാശമുണ്ട്. ഏതു സര്‍വീസ് മാറ്ററിലും കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരെ കോടതിയില്‍ ചോദ്യം ചെയ്യാം. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഭരണപരമായ തീരുമാനങ്ങളെ കോടതിയില്‍ ഹര്‍ജി നല്‍കി ചോദ്യം ചെയ്യാന്‍ ഒരു മജിസ്‌ട്രേറ്റിന് അവകാശമുണ്ട്.

ഡിജിപിക്കെതിരെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്കു കോടതിയില്‍ സര്‍വീസ് സംബന്ധമായി ചോദ്യം ചെയ്യാം. പിന്നെയാണോ ഒരു ചാന്‍സലറെ ചോദ്യം ചെയ്യാന്‍ പറ്റാത്തത്! ഞാനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണ്. അതിനിവിടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ട്. പിന്‍വാതില്‍ വഴിയും ഓടു പൊളിച്ചും അഞ്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ നിരങ്ങിയും കവടിയാറിലെത്തിയവരല്ല ഭരണം നടത്തേണ്ടത്. ഉപരാഷ്ട്രിപദം കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ഖാന്. വാര്‍ദ്ധക്യത്തിന്റെ മതിഭ്രമങ്ങളാണ്. താനാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ഖാനു തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തു മത്സരിക്കണം.

ചുണയുണ്ടോ, മിസ്റ്റര്‍ ഖാന്‍?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News