സുപ്രീംകോടതിയുടെ പെഗാസസ് അന്വേഷണസമിതി റിപ്പോര്‍ട്ട് ആശങ്കകള്‍ക്ക് അടിവരയിടുന്നു:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

(Supreme Court)സുപ്രീംകോടതി നിയോഗിച്ച പെഗാസസ്(Pegasus) അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം കമ്മിറ്റി സ്ഥിരീകരിച്ചിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സുപ്രീംകോടതിയുടെ സമിതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP) ഫേസ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ എതിരാളികളെ നിര്‍വീര്യമാക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും ശ്രമം നടന്നു. സൈബര്‍ ആയുധങ്ങള്‍ അതിനായി ഉപയോഗിച്ചതിന്റെ തെളിവുകളാണ് പുറത്തുവരുന്നതെന്നും ബ്രിട്ടാസ് എം പി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

സുപ്രീംകോടതി നിയോഗിച്ച പെഗാസസ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് നമ്മുടെ ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ്. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം കമ്മിറ്റി സ്ഥിരീകരിച്ചിരിക്കുന്നു. പരിശോധിച്ച 29 ഫോണുകളില്‍ 5 എണ്ണത്തില്‍ ചാര സോഫ്റ്റ്വെയറിന്റെ സാന്നിധ്യം കണ്ടെത്തി എന്നാണ് കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്. പെഗാസസ് എന്ന സൈബര്‍ ആയുധമാണോ എന്ന് വ്യക്തത ഇല്ലെങ്കില്‍ പോലും മേല്‍പ്പറഞ്ഞ കണ്ടെത്തല്‍ ഗുരുതരമാണ്. ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന ഒരു പരാമര്‍ശം സുപ്രീംകോടതിയില്‍ നിന്നും വന്നിട്ടുണ്ട്; സുപ്രീംകോടതിയുടെ സമിതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചില്ല.

വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഒരു കാര്യം ബോധ്യമാകും – രാഷ്ട്രീയ എതിരാളികളെ നിര്‍വീര്യമാക്കാനും ജനാധിപത്യം അട്ടിമറിക്കാനും സൈബര്‍ ആയുധങ്ങള്‍ വ്യാപകമായി ഉപയോഗപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്ന സമയത്ത് ഇനി എന്ത് എന്ന് കാത്തിരുന്ന് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News