
സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി ക്ലാസുകള്‍ തുടക്കമായി. മൂന്നു ലക്ഷത്തി എണ്ണായിരം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തിയത്. അക്കാദമിക കാര്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി(V Sivankutty) പറഞ്ഞു. കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കാമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
മൂന്നുലക്ഷത്തി എണ്ണായിരം വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനം ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ക്ലാസുകളിലേക്കെത്തിയത്. നിലവിലുള്ള അധ്യയനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു ഇവരെ സ്‌കൂളുകളില്‍ സ്വീകരിച്ചത്. ഹയര്‍ സെക്കന്ററി രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പെന്നും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികളെ ഒന്നിച്ചിരുത്തി പഠപ്പിക്കാമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. മികസ്ഡ് സ്‌കൂളുകളാക്കുന്നതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ്വണ്‍ ക്ലാസുകളിലേക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം സീറ്റുകള്‍ ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here