സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്.നായര്‍ അന്തരിച്ചു

സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ (കെഎന്‍ആര്‍എ 69) ജാനകി എസ്.നായര്‍ (88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 4 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍. പരേതനായ ശിവരാമന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍:ഷാജി കൈലാസ്, കൃഷ്ണകുമാര്‍ (റോയ്), ശാന്തി ജയശങ്കര്‍. മരുമക്കള്‍: ചിത്ര ഷാജി, രതീഷ്, ജയശങ്കര്‍ (പരേതന്‍).

കുറച്ചു ദിവസമായി ജാനകി അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലേക്കെത്തി.

ജാനകിയമ്മയുടെ നിര്യാണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News