ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പ്രക്ഷോഭവുമായി കൂടുതല്‍ നിക്ഷേപകര്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പ്രക്ഷോഭവുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. ഇതുവരെ പരാതി നല്‍കാത്ത നിക്ഷേപകരാണ് ഫാഷന്‍ ഗോള്‍ഡ് എം ഡി യുടെയും ചെയര്‍മാന്റെയും വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എം.സി കമറുദ്ദീന്റെ വീട്ടിന് മുന്നിലും എം ഡി ടി കെ പൂക്കോയ തങ്ങളുടെ വീട്ടിനു മുന്നിലുമാണ് നിക്ഷേപകര്‍ പ്രതിഷേധിച്ചത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലില്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും നിക്ഷേപിച്ച അന്‍പതോളം പേരാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. കേസ് കൊടുക്കാത്തവരുടെ പണം തിരികെ നല്‍കുമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും ആര്‍ക്കും നിക്ഷേപം തിരികെ ലഭിച്ചിട്ടില്ല.

നിക്ഷേപകരായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചിലെത്തിയിരുന്നു. ഫാഷന്‍ ഗോള്‍ഡില്‍ ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 750 പേരില്‍ നിന്നായി 150 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദ്ധീന്‍ ,MD പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദ്, ഹാരീസ് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്.. നിക്ഷേപ തട്ടിപ്പില്‍ 164 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel