
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്(Hemant Soren) കനത്ത തിരിച്ചടി. ഹേമന്ദ് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദം രാജിവച്ചേക്കുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ സ്വന്തം പേരില്‍ ഖനന അനുമതി നേടിയ കേസിലാണ് നടപടി.
ബിജെപി ദേശീയ വൈസ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസ് ഈ വര്‍ഷം ഫെബ്രുവരിയിലാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്. 2021-ല്‍ ഖനന വകുപ്പ് കൈകാര്യം ചെയ്ത സോറന്‍ സ്വന്തം പേരില്‍ ഖനന അനുമതി നേടിയെന്നാണ് കേസ്. ഇത് അഴിമതിയും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും ബി ജെ പി ആരോപിച്ചു.ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോറന്‍ വിദശീകരണം തേടിയിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം 12 ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി. പിന്നാലെയാണ് റിപ്പോര്‍ട്ട് ഗവര്‍ണര്‍ രമേഷ് ബെയ്സിന് നല്‍കിയത്. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാം. അങ്ങനെ വന്നാല്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. പകരം ഭാര്യ കല്പന സോറനെ മുഖ്യമന്ത്രി ആക്കാനാണ് നീക്കം. നിലവിലെ തിരിച്ചടി മുന്നില്‍ കണ്ട് എം എല്‍ എ മാരോട് റാഞ്ചിയില്‍ തുടരാന്‍ നേരത്തെ മഹാസഖ്യം നിര്‍ദേശിചിരുന്നു. ജാര്‍ഖണ്ഡിലെ പ്രതിസന്ധി മുതലാക്കാനുള്ള ശ്രമം ബിജെപിയും നടത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here