Densi:അബുദാബിയില്‍ വച്ച് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വിദഗ്ധ പരിശോധനയ്ക്കായി പുറത്തെടുത്തു

അബുദാബിയില്‍ വച്ച് മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സിയുടെ മൃതദേഹം വിദഗ്ധ പരിശോധനയ്ക്കായി പുറത്തെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് വിദഗ്ധ പരിശോധന. മ്യതദേഹത്തില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പരിശോധനയ്ക്കു ശേഷം ഇന്നു തന്നെ മ്യതദേഹം സംസ്‌കരിക്കും.

രണ്ട് വര്‍ഷം മുന്‍പാണ് ചാലക്കുടി സ്വദേശിനി ഡെന്‍സി അബുദാബിയില്‍ വച്ച് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ചാണ് ഡെന്‍സിയെ കെലപ്പെടുത്തിയതെന്ന് അബുദാബി പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പുലര്‍ച്ചെ 9 മണിക്കു തന്നെ റീ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ നടപടികള്‍ ആരംഭിച്ചു. നിലമ്പൂരില്‍ നിന്നുള്ള അന്വേഷണ സംഘവും സ്ഥലത്തെത്തിയിരുന്നു. മ്യതദേഹം അഴുകിയ നിലയിലാണെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് അബുദാബിയില്‍ വച്ച് ഡെന്‍സി കൊല്ലപ്പെടുന്നത്. ഹ്യദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. പിന്നീട് പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രധാന പ്രതി ഷൈബിന്‍ അഷ്‌റഫാണ് കൊലപാതകത്തിനു പിന്നിലെന്ന് വ്യക്തമായത്.

ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനേയും ഡെന്‍സിയേയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഡെന്‍സിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News