Asia Cup : ഏഷ്യാ കപ്പ് ; വിവിഎസ് ലക്ഷ്മണനെ ഇന്ത്യന്‍ ടീമിന്റെ ഇടക്കാല പരിശീലകനായി നിയമിച്ചു

ഏഷ്യാ കപ്പ് (Asia Cup) ക്രിക്കറ്റ് ടൂർണമെന്റിൽ മുൻ താരം വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയെ പരിശീലിപ്പിക്കും. ഇടക്കാല കോച്ചായി ലക്ഷ്മണനെ നിയമിച്ചു. വാർത്താ കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് പോസിറ്റീവായി വിട്ടു നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ലക്ഷ്മൺ എത്തുന്നത്. സിംബാബ്‌വെക്കെതിരെ നടന്ന പരമ്പരയിൽ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നതും ലക്ഷ്മണനായിരുന്നു.

ഈ മാസം 27നാണ് യുഎഇയിൽ ഏഷ്യാ കപ്പ് ആരംഭിക്കുക. 28ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.കൊവിഡ് മോചിതനായ ശേഷം ദ്രാവിഡ് ടീമിനോപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത് ശർമയാണ് ഇന്ത്യൻ നിരയെ നയിക്കുന്നത്.

വിശ്രമ ശേഷം മുൻ നായകൻ വിരാട് കോഹ്ലി ഇന്ത്യൻ നിരയിൽ തിരിച്ചെത്തി. യുവ താരങ്ങൾക്കൊപ്പം പരിചയ സമ്പന്നർ അടങ്ങുന്ന സമ്പൂർണ നിരയാണ് ഇന്ത്യയുടെത്.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(ക്യാപ്റ്റൻ), കെ എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News