ADVERTISEMENT
(Trivandrum)തിരുവനന്തപുരം കിംസ് ഹെല്‍ത്തിന്റെ(KIMS Health) ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെപ്‌കോണ്‍ എന്ന പേരില്‍ ആഗസ്റ്റ് 27, 28 തിയ്യതികളില്‍ പൂവാറിലാണ് സമ്മേളനം.
കരളിലെ ക്യാന്‍സര്‍ രോഗത്തെ കുറിച് അവബോധം സൃഷ്ടിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡേ. മുഹമ്മദ് സഹദുള്ള പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അറുപതോളം വിദഗ്ധ ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി കരള്‍ രോഗങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും സെമിനാറും നടക്കും.
പത്ര സമ്മേളനത്തില്‍ കിംസ് ഹെല്‍ത്ത് വൈസ് ചെയര്‍മാന്‍ Dr.G വിജയ രാഘവന്‍. Dr. ഹാരിഷ് , Dr. ഷബീറലി തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.