Trivandrum:മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്സോടിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഡ്രൈവര്‍ പിടിയില്‍

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്സോടിച്ച കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് (KSRTC Swift)ഡ്രൈവര്‍ പിടിയില്‍. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസ്സാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്.

കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ വെഞ്ഞാറമൂടിന് സമീപത്ത് വച്ച് ഫോണില്‍ സംസാരിച്ച് ബസ്റ്റോടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീഡിയോ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് ഫോണ്‍ മാറ്റി വയ്ക്കുകയും കൈകൊണ്ട് ആംഗ്യം കാണിച്ച് കടന്നു പോവുകയും ചെയ്തു.

ബസ് യാത്രക്കാരും, പ്രദേശവാസികളും ഒരേ സമയം തന്നെ മോട്ടോര്‍ വാഹന വകുപ്പിനെ ഈ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാരേറ്റ് ഭാഗത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു നിര്‍ത്തി. ഡ്രൈവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുക്കുകയും ഡ്രൈവറുടെ ലൈസന്‍സന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി.കെ. കരണ്‍ അറിയിച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ലൈജു. ബി.എസ്., അന്‍സാരി. കെ.ഇ എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News