Syro Malabar:സിറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ മെത്രാന്മാര്‍

സിറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാരെ സിനഡില്‍ തെരഞ്ഞെടുത്തു. മാനന്തവാടി രൂപത്ക്ക് ഒരു മെത്രാനും ഷംഷാബാദ് രൂപതയ്ക്ക് രണ്ട് സഹായ മെത്രാന്മാരേയുമാണ് നിയമിച്ചത്.

ഫാ.അലക്സ് താരാമംഗലം (മാനന്തവാടി), ഫാ.ജോസഫ് കൊല്ലംപറമ്പില്‍, തോമസ് പാടിയത്ത് (ഷംഷാബാദ്) എന്നിവരാണ് പുതിയ മെത്രാന്മാര്‍. ഫാ.അലക്സ് താരാമംഗലം നിലവില്‍ വിദേശത്താണ്. മറ്റ് രണ്ട് മെത്രാന്മാരുടെയും സ്ഥാനചിഹ്നങ്ങളും വസ്ത്രങ്ങളും ഇന്ന് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വച്ച്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അണിയിച്ചു. ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് പിന്നീട് നടക്കും.

ഇതോടെ സിറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 65 ആയി ഉയര്‍ന്നു. സിനഡിന് ഇന്ന് സമാപനമായി. വിമരിക്കാന്‍ അപേക്ഷ നല്‍കിയ പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്റെ അപേക്ഷ സിനഡ് അംഗീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News