ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം.രണ്‍ദീഷിന്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു|Book Release

ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷിന്റെ ‘മണിക്കുട്ടിയുടെ നിയമപുസ്തകം’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കേരള തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി.ഗോവിന്ദന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്‍. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, ഡോ.ടീ.ഗീനകുമാരി, ബാലസംഘം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ സി.വിജയകുമാര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വച്ചാണ് പുസ്തക പ്രകാശനം നടന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അഡ്വ. എം രണ്‍ധീഷ്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് പൊതു സമൂഹത്തില്‍ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള ധാരണവരുത്തുകയാണ് ഈ പുസ്തകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News